അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ സ്വർഗാരോപിത മാതാവിന്റെ ദർശനത്തിരുനാളിന് നാളെ കൊടിയേറും. തിരുനാൾ 20ന് സമാപിക്കും.
നാളെ വൈകുന്നേരം അഞ്ചിന് റംശ പ്രാർഥനയെത്തുടർന്ന് പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപം പള്ളിക്കുള്ളിൽ പ്രതിഷ്ഠിക്കും. തുടർന്ന് ഫാ. ഡോ. ജോസഫ് മുണ്ടകത്തിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റും.
വ്യാഴാഴ്ച രാവിലെ ഏഴിന് എലക്തോർ വാഴ്ച, വിശുദ്ധ കുർബാന, പ്രസുദേന്തി തെരഞ്ഞെടുപ്പ്. വൈകുന്നേരം അഞ്ചിന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന - ഫാ. ജയിംസ് ചെരുവിൽ. വചനസന്ദേശം - ഫാ. സിറിയക്ക് കോട്ടയിൽ. 6.30ന് ആരംഭിക്കുന്ന ഇടവകദിന സമ്മേളനം ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
പൂർവിക സ്മരണാ ദിനമായ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പ്രസുദേന്തി വാഴ്ച, മധ്യസ്ഥ പ്രാർഥന. ഫാ. റെജി പ്ലാത്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ ഇടവകാംഗങ്ങളായ വൈദികർ ചേർന്ന് വിശുദ്ധ കുർബാന അർപ്പിക്കും. വചന സന്ദേശം - ഫാ. തോമസ് പുതുശേരി സിഎംഐ. തുടർന്ന് സെമിത്തേരി സന്ദർശനം.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന, വചന സന്ദേശം. തുടർന്നു നടക്കുന്ന പ്രദക്ഷിണം പള്ളിമൈതാനം ജംഗ്ഷനിലെ കുരിശടി വഴി വലിയ പള്ളിയിൽ തിരികെയെത്തി സമാപിക്കും. തുടർന്ന് മരിയൻ നാമധാരി സംഗമം.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 5.45ന് വിശുദ്ധകുർബാന - ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്. തുടർന്ന് പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുസ്വരൂപങ്ങൾ മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. 7.45 ന് വിശുദ്ധ കുർബാന, വചനസന്ദേശം - ഫാ. ഡോ. മാണി പുതിയിടം. പത്തിന് റാസ കുർബാന - ഫാ. ജോസഫ് കുറശേരി. വചന സന്ദേശം - ഫാ. ജേക്കബ് വട്ടയ്ക്കാട്ട്. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, വചനസന്ദേശം - ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, സമാപനാശീർവാദം.